മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പേസർ ജസ്പ്രീത് ബുമ്രയുടെ പകരക്കാരന്‍റെ കാര്യത്തില്‍ നിര്‍ണായക സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത നഷ്‌ടമാണെന്നും അവസരത്തിനൊത്ത് ഉയരാന്‍ മറ്റൊരു താരത്തിന് ഇത് സുവര്‍ണാവസരമാണെന്നും ദ്രാവിഡ് പറഞ്ഞു.
‘ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത നഷ്‌ടമാണ്. അദ്ദേഹമൊരു ഗംഭീര താരമാണ്, പക്ഷേ പരിക്ക് സംഭവിച്ചു പോയി. അവസരത്തിനൊത്ത് ഉയരാന്‍ മറ്റൊരു താരത്തിന് ഇത് സുവര്‍ണാവസരമാണ്. ലോകകപ്പില്‍ ബുമ്രയെ മിസ് ചെയ്യും. ബുമ്രയ്ക്ക് പകരമാര് വരണം എന്നതിനെ പറ്റി ചിന്തിക്കും. താരത്തെ പ്രഖ്യാപിക്കാന്‍ ഒക്ടോബര്‍ 15 വരെ അവസരമുണ്ട്.
‘തീര്‍ച്ചയായും സ്റ്റാന്‍ഡ് ബൈ താരമായി ഷമി സ്‌ക്വാഡിലുണ്ട്. എന്നാല്‍, കൊവിഡ് പിടിപെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിര്‍ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് കളിക്കാനായില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് മുഹമ്മദ് ഷമിയുള്ളത്’.
‘ഷമി കൊവിഡിന് ശേഷം എങ്ങനെയാണ് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ എന്‍സിഎയില്‍ നിന്ന് ലഭിക്കും. കൊവിഡിന് 14-15 ദിവസത്തിന് ശേഷമുള്ള താരത്തിന്‍റെ ആരോഗ്യാവസ്ഥ അപ്പോഴറിയാം. അതിന് ശേഷം ഞാനും സെലക്‌ടര്‍മാരും അന്തിമ തീരുമാനമെടുക്കും’ ദ്രാവിഡ് പറഞ്ഞു.
Read Also:- താരനും മുടികൊഴിച്ചിലും തടയാൻ വെളിച്ചെണ്ണയും കറിവേപ്പിലയും!
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
Post Your Comments