ന്യൂഡല്‍ഹി: പൊതു ബജറ്റ് അവതരണത്തില്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഒന്നാണ് ആദായനികുതി നിരക്കുകളിലെ ഇളവ് പ്രഖ്യാപനം. എന്നാല്‍ ആദായനികുതി നിരക്കുകളില്‍ ഇളവില്ല. ആദായ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നേരത്തെ 6.24 കോടി ആളുകളാണ് ആദായ നികുതി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 8.17 കോടിയായി വര്‍ധിച്ചു.
അതേസമയം, ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയര്‍ന്നെങ്കിലും ഇതുവഴിയുള്ള വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി വരുമാനത്തില്‍ 90,000 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
വരുമാന നികുതി നിലവിലേത് ഇപ്രകാരമായിരുന്നു:
2.5 ലക്ഷം രൂപ വരെ – നികുതിയില്ല.
2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ – 5 %
5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ – 20 %
10 ലക്ഷം രൂപയ്ക്കു മുകളില്‍ – 30 %
100 കോടി വരെ വരുമാനമുള്ള കാര്‍ഷിക ഉല്‍പാദക സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി ഒഴിവു നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
Post Your Comments