കണ്ണൂർ; കോവിഡ് ലക്ഷണം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ദുബയില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസികളില്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്താവളത്തിലെത്തിയ ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍കോട് സ്വദേശിയെയുമാണ് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്. ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ ആകെ 180 യാത്രക്കാരാണുണ്ടായിരുന്നത്.
ഇതിൽ കണ്ണൂര്‍-115, കാസര്‍കോട്-53, കോഴിക്കോട്-7, മലപ്പുറം-1, കൂര്‍ഗ്-4. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 66 പേരാണ് ഹോം ക്വാറന്റൈനിലേക്കു പോയത്. ബാക്കിയുള്ളവരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അധികൃതർ മാറ്റി.
Post Your Comments