ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് സ്ത്രീകൾക്ക് ഗുണകരമായേക്കുമെന്നു വിദഗ്ദ്ധർ വിലയിരത്തപ്പെടുന്നു. സ്ത്രീകൾക്ക് ഏറെ ഗുണകരമായ അഞ്ചു പദ്ധതികൾ ചുവടെ ചേർക്കുന്നു
1. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായിഅംഗപരിമിതര്‍, വയോധികര്‍, വിധവകള്‍, അനാഥര്‍ എന്നീ വിഭാഗത്തില്‍പെടുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 9,975 കോടി രൂപ
2. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എട്ടുകോടി സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍
3. ഔദ്യോഗിക സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ പദ്ധതികൾ. സ്ത്രീകളില്‍ നിന്നുള്ള ഇപിഎഫ് തുക എട്ടു ശതമാനമാക്കി. പുതിയ ഉദ്യോഗസ്ഥര്‍ക്ക്12% സര്‍ക്കാര്‍ വക ഇപിഎഫ് വിഹിതം. ആദ്യ മൂന്നു വര്‍ഷത്തേക്ക് സ്ത്രീകളുടെ ഇപിഎഫ് വിഹിതം എട്ടു ശതമാനം മാത്രം
4. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൗണ്ട് നടപ്പാക്കി. ഇതിന്റെ ഭാഗമായി 2017 നവംബര്‍ വരെ 1.26 കോടി അക്കൗണ്ടുകളാണ് തുറന്നത്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് 19,183 കോടി രൂപയുടെ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാൻ സാധിച്ചു.
5. 2018-19 കാലഘട്ടത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന് വേണ്ടിയുള്ള തുക 5750 കോടിയായി ഉയര്‍ത്തി. 2016-17 കാലഘട്ടത്തില്‍ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വകയിരുത്തല്‍ 42,500 കോടിയായി. മുന്‍വര്‍ഷത്തേക്കാള്‍ 37% വർദ്ധനവാണ് ഉണ്ടായത്. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്കായുള്ള ലോണ്‍ തുക 2019 മാര്‍ച്ചോടെ 75,000 കോടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments