ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ പൊതു ബജറ്റ് ഇന്ന്. സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കെ വരുന്ന തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം. നികുതി നിരക്കില്‍ മാറ്റമുണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല റെയില്‍വെ രംഗത്ത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
നികുതി നല്‍കുന്നവരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധന ഉണ്ടായ സാഹചര്യത്തില്‍ നികുതി നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. കാര്‍ഷിക-വിദ്യാഭ്യാസ-തൊഴില്‍ മേഖലകള്‍ക്ക് ഉപകാരപ്രദമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും.
പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കണമെന്ന എക്‌സൈസ് മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ ബജറ്റ് അവതരണത്തില്‍ പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മോഡി സര്‍ക്കാരിന്റെ അവസാന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന നിലയില്‍ ചില ജനപ്രിയ പദ്ധതികളും ഉണ്ടായേക്കും.
നേരത്തെ രാജ്യം അടുത്ത സാമ്പത്തിക വര്‍ഷം ഏഴ് മുതല്‍ 7.45 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിച്ചത്.
Post Your Comments