2018-19 പൊതു ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവപതരിപ്പിച്ചു. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം..
- രാജ്യാന്തര കാര്‍ഷികോത്പാദനം ഇരട്ടിയാക്കും.
- വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
- മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തും.
- കാര്‍ഷിക വിപണിക്കായി 2000 കോടി അനുവദിച്ചു.
- മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ.
- മത്സ്യബന്ധന മേഖലകള്‍ക്കും മൃഗസംരക്ഷണ മേഖലകള്‍ക്കും 10,000 കോടി രൂപ അനുവദിച്ചു
- പാവപ്പെട്ട എട്ട് കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്
- ഒപ്പറേഷന് ഗ്രീന്‍ പദ്ധതിക്ക് 500 കോടി.
- കന്നുകാലി കര്ഷകന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
- നാല് കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്.
- വിളകളുടെ താങ്ങുവില ഒന്നരമടങ്ങാക്കും.
- 10 കോടി ദരിദ്ര കുടുംബംഗങ്ങള്‍ക്കായി പ്രത്യേക ആരോഗ്യസുരക്ഷാ പദ്ധതി. ചികിത്സയ്ക്കായി ഒരു കുടുംബത്തിന് അഞ്ച ലക്ഷം രൂപയുടെ സഹായം.
- 24 പുതിയ മെഡിക്കല്‍ കോളേജുകള്‍.
- ഭവന രഹിതര്‍ക്ക് 2022ന് അകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
- 4000 കിലോ മീറ്റര്‍ റെയില്‍വേ ലൈനുകള്‍ പുതിയതായി വൈദ്യുതീകരിക്കും.
- ട്രെയിനുകളില്‍ സിസി ടിവി ക്യാമറകളും വൈഫൈ സംവിധാനവും സ്ഥാപിക്കും.
- ഈ വര്‍ഷം 9000 കിലോ മീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും.
- പൊതു മേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒന്നാക്കും.
- കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി.
- വരുമാനനികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍. ചികില്‍സാ ചെലവില്‍ 40,000 രൂപ വരെ ഇളവ്.
Post Your Comments