Latest NewsNewsIndia

യൂണിയന്‍ ബജറ്റിനെ പ്രകീര്‍ത്തിച്ച് മോഡി, സമഗ്രമേഖലകളെയും സ്പര്‍ശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : 2018-19 യൂണിയന്‍ ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ബജറ്റ്. സമഗ്ര മേഖലകളെയും സ്പര്‍ശിച്ച ബജറ്റാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബജറ്റിനെ കുറിച്ച് പറഞ്ഞത്. കര്‍ഷകനും കച്ചവടക്കാരനും ഒരു പോലെ ഗുണം ചെയ്യുന്നതാണ് ബജറ്റെന്നും കര്‍ഷക വരുമാനം കൂട്ടുകയാണ് ലക്ഷ്യമെന്നും അദ്ദഹം പറഞ്ഞു.

പാവപ്പെട്ട 8 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായി. നാല് കോടി വീടുകളില്‍ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കും. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയര്‍ത്തും. താങ്ങുവിലയിലെ നഷ്ടം സര്‍ക്കാര്‍ നികത്തും. ദില്ലിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ പദ്ധതി രൂപീകരിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം ഒരുക്കും. ഇതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാന്‍ സംവിധാനം കൊണ്ടുവരും. വിവിധ മന്ത്രാലയങ്ങളെ യോജിപ്പിച്ചാകും പുതിയ സംവിധാനം കൊണ്ടുവരിക. കാര്‍ഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി നടപ്പിലാക്കും. ഭക്ഷ്യസംസ്‌കരണത്തിനുള്ള കേന്ദ്രവിഹിതം 1,400 കോടിയാക്കി ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button