ന്യൂഡല്‍ഹി: സത്രീവിരുദ്ധ സംഘടനയാണ് ആര്‍എസ്എസ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ര്‍എസ്എസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിത വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ആര്‍എസ്എസ് ചിന്തകനായ പ്രൊഫ. രാകേഷ് സിന്‍ഹ.
There is commonality between @OfficeOfRG and China. both are severely pained by growing influence of @RSSorg in the North East! what the Congress has done for the North east?
— Prof Rakesh Sinha (@RakeshSinha01) January 31, 2018
ഇത്രയും കാലത്തിനിടയ്ക്ക് എന്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് ആദ്ദേഹം ചോദിക്കുന്നു. സ്വന്തം സഹോദരിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമെങ്കിലും നല്‍കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകുമോ എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
By questioning Mohan Bhagwat ji @OfficeOfRG insulted indian tradition of Sanyasis/sadhus. Does he mean Shakaracharya/sanyasis have been anti women? he must apologise.
— Prof Rakesh Sinha (@RakeshSinha01) January 31, 2018
മേഘാലയ ബിജെപി ഘടകവും രാഹുല്‍ഗാന്ധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താപന മഹാത്മജിയുടെ പൈതൃകത്തെ തന്നെ അപമാനിക്കുന്നതാണെന്ന് മേഘാലയ ബിജെപി ട്വീറ്റ് ചെയ്തു.
Post Your Comments