ന്യൂഡൽഹി: റെയിൽവേയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. റെയിൽവേയ്ക്കായി 1.48 ലക്ഷം കോടി ചെലവിടും. എല്ലാ ട്രെയിനുകളിലും ഇന്റർനെറ്റ് വൈ ഫൈ സംവിധാനവും സി.സി.ടി.വിയും ഏർപ്പെടുത്തും. 4000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കും.
ആളില്ലാത്ത ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കും. മുംബയിൽ ലോക്കൽ ട്രെയിൻ ഗതാഗതത്തിനായി ട്രാക്കുകൾ സ്ഥാപിക്കുന്നതിന് പണം നീക്കിവച്ചു. പുതിയതായി 12,000 വാഗണുകൾ. 5160 കോച്ചുകൾ, 700 ലോക്കോമോട്ടീവുകൾ എന്നിവയും വാങ്ങും.25,000 നടപ്പാതകളിൽ ലിഫ്റ്റുകൾ സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്ക് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കും .
Post Your Comments