ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിയോടെ ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പാതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. വൈകിട്ട് നിഗം ബോധ്ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ALSO READ: നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്‌ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നുവെങ്കിലും സന്ദര്‍ശനം തുടരണമെന്ന് ജയ്റ്റ്ലിയുടെ കുടുംബം അഭ്യര്‍ത്ഥിന മാനിച്ച് അദ്ദേഹം ചടങ്ങിനെത്തില്ല.
ALSO READ: നഷ്ടമായത് സമകാലിക ബി.ജെ.പി നേതാക്കളിലെ വ്യത്യസ്തനെ: ടി.എം തോമസ് ഐസക്ക്
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലി ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.
Post Your Comments