Latest NewsNewsIndia

അന്തരിച്ച മുന്‍ ധനകാര്യമന്ത്രിയുടെ പെന്‍ഷന്‍ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നൽകണമെന്ന് കുടുംബം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പെൻഷൻ കുറഞ്ഞ ശമ്പളക്കാരായ രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം. ഇതുസംബന്ധിച്ച് ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. പെൻഷൻ രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നല്‍കാനാണ് ആവശ്യം.

ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്‌ലി അന്തരിച്ചത്. ജെയ്റ്റ്‌ലിയുടെ മനുഷ്യസ്‌നേഹി എന്ന നിലയിലുള്ള ഭൂതകാലം അടിസ്ഥാനമാക്കിയാണ് പെന്‍ഷന്‍ വേണ്ടെന്ന് വെച്ചതെന്നാണ് കുടുംബം കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ലമെന്റ് അംഗങ്ങള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്റെ 50 ശതമാനമാണ് ലഭിക്കുക. 1999 മുതല്‍ രാജ്യസഭാ അംഗമായ അരുണ്‍ ജെയ്റ്റ്‌ലിക്ക്‌ അധിക പെന്‍ഷനായി ലഭിക്കുന്ന 22,500 രൂപയടക്കം മാസത്തില്‍ 50,000 രൂപായണ് പെന്‍ഷനായി ലഭിച്ചിരുന്നത്. ഇതനുസരിച്ച് ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് മാസത്തില്‍ 25000 രൂപയാണ് ലഭിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button