
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മാധ്യമങ്ങളുമായി ഉണ്ടായിരുന്ന അടുപ്പം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെയ്റ്റ്‌ലി അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. മാധ്യമങ്ങള്‍ സമീപിച്ചാല്‍ എട്ടുമുതല്‍ പത്ത് മിനിട്ടുവരെ അവരോട് സംസാരിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read also: മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി ജിതേന്ദ്ര സിങ്
എട്ട് മുതല്‍ പത്ത് മണിക്കൂര്‍വരെ ജോലിചെയ്ത് കണ്ടെത്തേണ്ട വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിനിട്ടുകള്‍ക്കകം ലഭിക്കും. ശരിയും തെറ്റും എന്താണെന്ന് അദ്ദേഹം വിശദീകരിച്ച് നൽകും. പുതിയ കാര്യങ്ങളെല്ലാം ജെയ്റ്റ്‌ലിക്ക് അറിയാമായിരുന്നു. വിഷയങ്ങളുടെ അകംപുറം അദ്ദേഹം മനസിലാക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് അദ്ദേഹം വലിയ സഹായമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.
Post Your Comments