ന്യൂ ഡൽഹി : അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് എന്നിവർക്ക് മരണാന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നൽകി ആദരിച്ചു. ആകെ ഏഴു പേർക്കാണ് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ചത്. മൗറീഷ്യസ് മുന്‍പ്രധാനമന്ത്രിയും പ്രസിഡന്‍റുമായിരുന്ന അനീറൂഡ് ജുഗ്നൗത്, കായികതാരം മേരികോം, അന്തരിച്ച അന്തരിച്ച ഉഡുപ്പി പേജാവർ മഠാധിപതി വിശ്വേശരതീര്‍ത്ഥ പേജാവര അധോക് രാജ മാതാ ഉഡുപ്പി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഛനുലാല്‍മിശ്ര എന്നിവർക്ക് പത്മവിഭൂഷണ്‍ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.
ഏഴ് മലയാളികൾ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്കു പത്മഭൂഷണ്‍ പുരസ്കാരവും, ഡോ.കെഎസ് മണിലാല്‍, എംകെ കുഞ്ഞോള്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവർക്ക് പത്മശ്രീ പുരസ്കാരം നല്‍കിയും രാജ്യം ആദരിച്ചു.
വ്യവസായി ആനന്ദ് മഹീന്ദ്ര, അന്തരിച്ച മുന്‍ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കായികതാരം പി.വി.സിന്ധു, അമേരിക്കന്‍ വ്യവസായി വേണു ശ്രീനിവാസ് എന്നിവരടക്കം 16 പേർക്ക് ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചപ്പോൾ. ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സീരിയല്‍ സംവിധായിക എക്ത കപൂര്‍, നടി കങ്കണ റൗത്ത്, ഗായകന്‍ അദ്നാന്‍ സമി എന്നിവരടക്കം 118 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചത്.
പരമ്പരാഗത കലാരൂപമായ നോക്കുവിദ്യ പാവകളി കലാകാരിയാണ് കോട്ടയം സ്വദേശിനി എം പങ്കജാക്ഷി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്തുള്ള പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് പത്മശ്രീ നല്‍കി ആദരിച്ചത്. അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളാണ് പങ്കജാക്ഷിയമ്മ. പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യാ നാരായണൻ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ശമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. അരുണാചല്‍ പ്രദേശ് സര്‍ക്കാരാണ് മുണ്ടൂരിന്‍റെ പേര് നാമനിര്‍ദേശം നല്‍കിയത്.
Post Your Comments