BUDGET-2018

ബജറ്റ് 2018 ; ഈ മേഖലയിൽ വൻ ഇളവുകൾ പ്രതീക്ഷിക്കാം

ന്യൂ ഡല്‍ഹി ; വരുന്ന ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാവിയും ഈ ബജറ്റിന്മേലായിരിക്കും നിലകൊള്ളുക. അതിനാല്‍ 2018-2019 കാലയളവലെ ബജറ്റില്‍ ചില മേഖലകളിൽ ഇളവും, ആദായ നികുതി ഇളവും സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നു സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍കം ടാക്സ് നല്‍കേണ്ട പരിധി 2.5 ലക്ഷത്തില്‍ നിന്നും 3 ലക്ഷമായി ഉയരത്തിയേക്കാനും വിദ്യാഭ്യസ വായ്പ, ആദ്യമായി എടുക്കുന്ന ഭവന വായ്പ എന്നിവയുടെ പലിശ കുറച്ചേക്കാനും സാധ്യത. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനായുള്ള പദ്ധതികളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. കൂടാതെ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ പ്രഖ്യാപനങ്ങളും 2015ല്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയായ സ്കില്‍ ഇന്ത്യ പ്രോഗ്രാമിലൂടെ വിജയകരമായി കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ ഈ പദ്ധതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും സാധ്യത.

Read alsoഈ വര്‍ഷത്തെ ബജറ്റിന് പ്രത്യേകതകള്‍ ഏറെ.. ബജറ്റ് ഏത് തരത്തിലുള്ളതാകുമെന്ന് സൂചന നല്‍കി ധനമന്ത്രാലയം

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button