Latest NewsIndia

കൊറോണ ദുരിതാശ്വാസ ഫണ്ടായി എല്ലാ കാർഡ് ഉടമകൾക്കും 3,000 രൂപവീതം നൽകി പുതുച്ചേരി എൻഡിഎ സർക്കാർ

പ്രതിദിന വേതനക്കാർക്ക് ജോലിയില്ലാതെ ഇരിക്കുന്നതിനാൽ ഈ സഹായം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എല്ലാ കുടുംബങ്ങൾക്കും ആശ്വാസമായി എൻഡിഎ സർക്കാർ. 3000 രൂപ ലോക്ക്ഡൗൺ ദുരിതാശ്വാസമായി എല്ലാ കാർഡ് ഉടമകൾക്കും മുഖ്യമന്ത്രി എൻ രംഗസാമി പ്രഖ്യാപിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ ജനങ്ങൾ ജോലിയില്ലാതെ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ തുക ചെറിയ ഒരു ആശ്വാസമാകുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ രംഗസാമി പറഞ്ഞു. അതേസമയം സൗജന്യ റേഷനും സർക്കാർ നൽകുന്നുണ്ട്.

read also ; പെരുമ്പാവൂരിൽനിന്നു ബംഗാളിൽ തൊഴിലാളികളെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയ 400 ബസുകൾ കുടുങ്ങി; ഒരു ഡ്രൈവർ മരിച്ചു

ഇവിടുത്തെ 3,50,000 റേഷൻ കാർഡ് ഉടമകൾക്ക് ദുരിതാശ്വാസ തുക വിതരണം ചെയ്യാൻ സർക്കാർ 105 കോടി രൂപ അനുവദിച്ചു. പ്രതിദിന വേതനക്കാർക്ക് ജോലിയില്ലാതെ ഇരിക്കുന്നതിനാൽ ഈ സഹായം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button