തിരുവനന്തപുരം: എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ എൻ സി പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കട്ടെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. മഹാരാഷ്ട്രയിൽ ബിജെപി എൻ സി പി സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.
ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. “മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകള്‍ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് തനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അതേസമയം പവാറും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നരേന്ദ്രമോദി പവാറിനെ രാജ്യസഭയിൽ പുകഴ്ത്തുകയും ചെയ്തിരുന്നു.
Post Your Comments