Latest NewsNewsIndia

ആർജെഡി യുമായി യാതൊരു അടുപ്പവുമില്ല ;അടുപ്പം എൻ ഡി എ ക്കൊപ്പം മാത്രം : നിലപാട് വ്യക്തമാക്കി ജെഡി (യു)

ബുധനാഴ്ച സഭാ നടപടികൾക്ക് ശേഷം  മുഖ്യമന്ത്രി നിതീഷ് കുമാറും  യാദവും  സ്പീക്കർ വിജയ് കുമാർ ചൗധരിയുമായി ചായ കുടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു .

പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ ആർ‌ജെ‌ഡി നേതാവ് തേജശ്വി യാദവും തമ്മിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭാ പരിസരത്തു വച്ച് കാട്ടിയ അടുപ്പത്തെ ഊഹക്കച്ചവടവുമായി ബന്ധപ്പെടുത്തി പുറത്തു വന്ന വാർത്തകളെ തള്ളിക്കൊണ്ടാണു  ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു തങ്ങൾക്ക് എൻ ഡി എയോടുള്ള അടുപ്പത്തെ അരക്കിട്ടുറപ്പിച്ചത് .

ചൊവ്വാഴ്ച വിധിസഭായിലെ സ്വകാര്യ മുറിയിൽ വച്ച് യാദവും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ജെഡി (യു) സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് വസിഷ്ഠ നാരായൺ സിംഗ് സംസ്ഥാന സർക്കാരിനെതിരെ യാദവ് നടത്തിയ വിഷമയമായ പരമാർശങ്ങളെ ചൂണ്ടിക്കാട്ടി തങ്ങളുടെ പാർട്ടിക്ക് അവരുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും അതിനുള്ള ഒരു സാധ്യത ഉണ്ടാവാനിടയില്ലെന്നും വ്യക്തമാക്കി .

ബുധനാഴ്ച സഭാ നടപടികൾക്ക് ശേഷം  മുഖ്യമന്ത്രി നിതീഷ് കുമാറും  യാദവും  സ്പീക്കർ വിജയ് കുമാർ ചൗധരിയുമായി ചായ കുടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു . അതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ഊഹോപോഹങ്ങൾക്ക് മറുപടി നല്കുകയായിരുന്നു സിംഗ് .

രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും പൊതുജീവിതത്തിൽ ആളുകൾ പരസ്പരം കണ്ടുമുട്ടുന്നു. സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒരു തലത്തിൽ ഏകോപനം ആവശ്യമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻ‌പി‌ആർ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരായ പ്രമേയം ഏകകണ്ഠമായി പാസാക്കാൻ ഇത് സഹായിച്ചു. അദ്ദേഹം കൂട്ടിചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button