Latest NewsIndiaNews

വിദ്യാര്‍ഥികളെക്കൊണ്ട് ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ച്‌ ഐടിഐ അധികൃതര്‍

ഇറ്റാര്‍സി: വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച്‌ മധ്യപ്രദേശിലെ ഐ.ടി.ഐ അധികൃതര്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിച്ചത്.

Read Also: പത്ത് ആണ്‍കുട്ടികള്‍ക്ക് തുല്യം ഒരു പെണ്‍കുട്ടി, രാഷ്ട്ര പുരോഗതിക്ക് സ്ത്രീശാക്തീകരണം ആവശ്യമെന്ന് പ്രധാനമന്ത്രി

ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കിൽ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. മാത്രമല്ല ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button