ഇറ്റാര്‍സി: വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് മധ്യപ്രദേശിലെ ഐ.ടി.ഐ അധികൃതര്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിച്ചത്.
ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കിൽ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. മാത്രമല്ല ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
Post Your Comments