ന്യൂഡല്‍ഹി: പത്ത് ആണ്‍കുട്ടികള്‍ക്ക് തുല്യമാണ് ഒരു പെണ്‍കുട്ടിയെന്നും രാഷ്ട്ര പുരോഗതിക്ക് സ്ത്രീശാക്തീകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ വര്‍ഷത്തെ ആദ്യ മന്‍കി ബാത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ആണ്‍ഡകുട്ടികളെ ലഭിക്കുന്നത് പുണ്യമാണ്. എന്നാല്‍ ആ പത്ത് ആണ്‍കുട്ടികള്‍ക്കും ജന്മം നല്‍കുന്നത് സ്ത്രായാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതാണ് നമ്മുടെ ഭാരതീയ സംസ്‌കാരം. രാഷ്ട്ര പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അിവാര്യമാണ്. 10 ആണ്‍കുട്ടികളില്‍ നിന്ന് ലഭിക്കുന്ന പുണ്യം ഒരു പെണ്‍കുട്ടിയില്‍ നിന്ന് നമ്മുക്ക് ലഭിക്കുമെന്നും മോഡി പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വ്യോമസേനയുടം മൂന്ന് വനിത പൈലറ്റുകള്‍ ജറ്റ് വിമാനങ്ങള്‍ പറപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഭാവനാ കാന്ത്, മോഹന സിംഗ്, ആവണി ചതുര്‍വേദി എന്നാ വ്യോമസേന പൈലറ്റുമാരാണ് യുദ്ധവിമാനമായ സുഖോയ്-30 നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. വനിതകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നതിന്റെ ഉദാഹരണമാണിത്. -മോഡി പറഞ്ഞു.
Post Your Comments