ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും. എല്ലാത്തരം ബാധ്യതകളും നല്‍കേണ്ടത് വാങ്ങി തരാന്‍ മഹല്ല് കമ്മറ്റി തയ്യാറാകാതെ രണ്ടാം വിവാഹത്തിന് കൂട്ട് നിന്നെന്ന് ആരോപിച്ചാണ് വടക്കനാര്യാട് മഹല്ല് കമ്മറ്റി മുന്നില്‍ യുവതിയും മക്കളും സമരം ചെയ്യുന്നത്. മൂന്ന് കുട്ടികളുമായി നിത്യ ചെലവിനു പോലും പണം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ കുടുംബം. എങ്കിലും നീതി ലഭിക്കും വരെ മഹലിന് മുന്നില്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
2005ല്‍ ആലപ്പുഴ കുത്തിയതോട് മഹല്ലില്‍ വെച്ചായിരുന്നു നിഷയും ഷിഹാബും വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ബന്ധത്തില്‍ മൂന്ന് കുട്ടികളും ഉണ്ട്. കുട്ടികള്‍ക്കും തനിക്കും ഷിഹാബ് നിത്യ ചിലവ് നല്‍കാതായതോടെ ഇവരുടെ വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് നിഷ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന കേസില്‍ ഷിഹാബ് പതിനഞ്ച് ലക്ഷം രൂപ ജീവനാംശം നല്‍കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ കോടതി വിധി ലംഘിച്ചു കൊണ്ട് തന്നെ പോലും അറിയിക്കാതെ ഷിഹാബ് മുത്തലാക്കു ചൊല്ലി രണ്ടാം വിവാഹം കഴിച്ചെന്നാണ് നിഷയുടെ പരാതി.
ഈ സാഹചര്യത്തിലാണ്ഷിഹാബിന് രണ്ടാം വിവാഹം നടത്തി നല്‍കിയ വടക്കനാര്യാട് മഹല് കമ്മറ്റിക്ക് മുന്നില്‍ നിഷ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് വധഭീഷണി ഉള്‍പ്പെടെ തനിക്ക് നേരിടേണ്ടി വന്നുവെന്നും നിഷ വ്യക്തമാക്കി. രണ്ടാം വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക നല്‍കാന്‍ പോലും ഇയാള്‍ തയ്യാറായിട്ടില്ല. മൂന്ന് കുട്ടികളുമായി നിത്യ ചെലവിനു പോലും പണം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ കുടുംബം. എങ്കിലും നീതി ലഭിക്കും വരെ മഹലിന് മുന്നില്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം
Post Your Comments