തിരുവനന്തപുരം ; “കോടതി വിധിയിൽ സന്തോഷമുണ്ടെന്ന്” മുൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. “പാർട്ടിയിൽ തനിക്കെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് എൻസിപി നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് തീരുമാനം കൈക്കൊള്ളുന്നത്. പാർട്ടി നേതൃത്വവും ടി.പി. പീതാംബരൻ മാസ്റ്ററും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും തനിക്കു പിന്തുണ നൽകിയ മാധ്യമങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും” ശശീന്ദ്രൻ പറഞ്ഞു.
ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു. പരാതിയില്ലെന്ന മാധ്യമ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ് ഒത്ത് തീർപ്പാക്കരുതെന്ന പൊതു താൽപ്പര്യ ഹർജിയും തള്ളി.
Read also ; മുൻ മന്ത്രി എ കെ ശശീന്ദ്രൻ പ്രതിയായ ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments