Latest NewsNewsInternational

‘പത്മാവതിനോട് വിരോധമില്ലാതെ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഒരു മാറ്റവും വരുത്താതെ ‘പത്മാവത്’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ‘യു’ സര്‍ട്ടിഫിക്കറ്റോടെയായിരിക്കും ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുക. പൊതുജന പ്രദര്‍ശനത്തിന് ചേര്‍ന്നതെന്നാണ് ‘യു’ സര്‍ട്ടിഫിക്കേഷന്‍ അര്‍ഥമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ദംഗല്‍’ സിനിമയില്‍ നിന്ന് ഇന്ത്യയുടെ ദേശീയഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്ന ആവശ്യം നിര്‍മ്മാതാവും നടനുമായ ആമിര്‍ഖാന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വിവാദമായ പത്മാവത് എങ്ങനെയാകും സ്വീകരിക്കുകയെന്ന ആശങ്ക സജീവമായിരുന്നു.

പാക്കിസ്ഥാനിലെ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ്(സിബിഎഫ്‌സി) ചെയര്‍മാന്‍ മൊബാഷിര്‍ ഹസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊതുപ്രദര്‍ശനത്തിന് അനുയോജ്യമല്ലാത്ത യാതൊന്നും സിനിമയിലില്ലെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയാണു ‘പത്മാവതി’ലെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലും ചിത്രം ഒട്ടേറെ സെന്‍സറിങ്ങിനു വിധേയകമാകുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.

കലയുടെയും ആശയാവിഷ്‌കാരത്തിന്റെയും ആരോഗ്യകരമായ വിനോദ ഉപാധികളുടെയും കാര്യത്തില്‍ സിബിഎഫ്‌സി പക്ഷപാതം കാണിക്കില്ലെന്നും മൊബാഷിര്‍ ട്വീറ്റു ചെയ്തു. പാക്കിസ്ഥാനിലെ ചരിത്ര വിദഗ്ധനായ പ്രഫ. വഖാര്‍ അലി ഷായെയും ചിത്രത്തിന്റെ ചരിത്രപരമായ കാര്യങ്ങള്‍ വിലയിരുത്താനായി സെന്‍സര്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു. നേരത്തെ നാം ഷബാന, ജോളി എല്‍എഎല്‍ബി, റായീസ്, ഡിഷൂം, ഉഡ്താ പഞ്ചാബ്, ശിവായ്, യേ ദില്‍ ഹേ മുശ്കില്‍, നീര്‍ജ തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button