സ്റ്റീയറിംഗ് വീലിലെ നിര്‍മ്മാണ പിഴവ് ഇന്ത്യയില്‍ ക്വിഡ് ഹാച്ച്ബാക്ക് കാറുകള്‍ തിരിച്ച് വിളിച്ച് റെനോള്‍ട്ട്. വരും ദിവസങ്ങളില്‍ പ്രശ്നസാധ്യതയുള്ള 800 സിസി ക്വിഡ് ഹാച്ച്ബാക്കുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തു വിടും. അതേസമയം പ്രശ്നസാധ്യതയുള്ള ക്വിഡ് ഉടമസ്ഥര്‍ക്ക് നിര്‍മ്മാണ പിഴവു സംബന്ധിച്ച വിശദ വിവരങ്ങള്‍ കത്ത് മാര്‍ഗ്ഗം റെനോ അറിയിച്ചു.
അതിനാൽ ക്വിഡ് ഉടമകൾ സമീപമുള്ള റെനോ സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിച്ച് പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താം. പ്രശ്നം കണ്ടെത്തിയാല്‍ തികച്ചും സൗജന്യമായി ഡീലര്‍ഷിപ്പുകള്‍ മുഖേന കമ്പനി പ്രശ്നം പരിഹരിച്ച് നൽകും. റെനോള്‍ട്ടിനു ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പ്രചാരമുള്ള കാർ ആണ് ക്വിഡ്.
Read also ; തകർപ്പൻ ലുക്കിൽ 2018 മോഡൽ അവഞ്ചർ വിപണിയിൽ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments