Latest NewsKeralaNews

‘ഒരു ലോൺ പോലും കിട്ടുന്നില്ല, ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും’: വീണ്ടും ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ഗണേഷ് കുമാർ

തിരുവനന്തപുരം: ലാഭമല്ലാത്ത കെഎസ്ആർടിസി റൂട്ടുകൾ റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശമ്പള – പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട്. സർവ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്. പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയത്തിൽ എംഎൽഎമാർ സഹകരിക്കുന്നുണ്ട്. പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തുമെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയിൽ ചാടിക്കാൻ നോക്കണ്ടെന്നായിരുന്നു ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് ഗതാഗത മന്ത്രി നൽകിയ മറുപടി.

അതേസമയം, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും അന്തർ സംസ്ഥാന സർവീസുകൾ ഉടൻ ആരംഭിക്കുകയാണ്. 2019 ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്. വോൾവോ ലോ ഫ്‌ലോർ എസി,
സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക.

പ്രധാനമായും, പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ,കമ്പംമേട്,ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകൾ. യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സർവീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗിക പേജ് വഴി ഏവരെയും അറിയിക്കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button