
തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് സിഎംഡിയുടെ നിര്‍ദ്ദേശം. നാളെ മുതല്‍ 31 വരെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് പരമാവധി സര്‍വീസുകള്‍ നടത്തി കളക്ഷന്‍ വര്‍ധിപ്പിക്കുകയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയ ബസുകളും പണി പൂര്‍ത്തീകരിച്ച് സര്‍വീസിന് ഇറക്കണം. കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിയില്‍ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്.
കെഎസ്ആര്‍ടിസിക്ക് പ്രശ്‌നങ്ങളുള്ള അവസാന ഓണക്കാലമാക്കട്ടെ ഇതെന്നും സിഎംഡിയുടെ സന്ദേശത്തില്‍ പറയുന്നു.
Post Your Comments