കുവൈത്ത്: കുവൈത്തില്‍ ഈ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും. കുറഞ്ഞ കാലത്തേക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന്റെ പ്രയോജനം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കാണ്. ഒരു ലക്ഷത്തോളം താമസ-കുടിയേറ്റ നിയമലംഘകരില്‍ 27,000-ത്തോളം ഇന്ത്യക്കാരുണ്ട്. ഇതില്‍ ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് അധികവും.
കൂടാതെ, ഖറാഫി നാഷണല്‍ കമ്പനിയിലെ ഇന്ത്യക്കാരായ നൂറ് കണക്കിന് തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഖറാഫി വിഷയത്തില്‍ പിഴയൊടുക്കാതെ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി.കെ.സിംഗ് മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ സുരക്ഷാ വിഭാഗം തലവന്‍ ലഫ്. കേണല്‍ നാസെര്‍ ബസ്ലെയ്ബ് പറഞ്ഞു.
Post Your Comments