ദുബായ് ബാങ്കില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ആരോപണത്തിനെതിരെ പ്രതികരണവുമായി ബിനോയ് കോടിയേരി. തനിക്കെതിരായ പരാതി വ്യാജമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ദുബായില്‍ പോകുന്നതില്‍ വിലക്കില്ല. ബിസിനസ് പങ്കാളിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ പണവും കൊടുത്ത് ഒത്തു തീര്‍പ്പാക്കി എന്നും ബിനോയ് വ്യക്തമാക്കി. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments