ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി. നേരത്തെ ഓഗസ്റ്റ് 11 ന് അദ്ദേഹത്തിന് കോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു.
Read Also: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നത് തോന്നുംപോലെ, ഇതിനൊരു വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 നാണ് മാലിക് അറസ്റ്റിലായത്. തുടര്‍ന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ജൂലൈ 13-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 11ന് അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ഗുരുതരമായ വൃക്കരോഗം കണക്കിലെടുത്ത് മാലിക്കിന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു.
Post Your Comments