KeralaLatest NewsNews

കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സി.പി.എം നേതാവിന്‍റെ മകനെതിരെ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പുകേസ് എന്ന വാർത്ത വെളിയിൽ വന്നതിനു പിന്നാലെ കൊടിയേരിക്കെതിരെ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനോയ് കോടിയേരിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുമെന്നാണ് വിവരം. കമ്പനി അധികൃതര്‍ വിഷയം സി.പി.എം പോളിറ്റ് ബ്യൂറോയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ഇയാള്‍ ദുബൈ വിടുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടിയത്.

വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പണം തിരിച്ചു നല്‍കുമെന്ന് നേതാവ് ഉറപ്പു നല്‍കിയെങ്കിലും അത് നടന്നില്ല. ഇതോടെയാണ് കമ്പനി പരാതിയുമായി പി ബി യെ സമീപിച്ചത്.ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button