KeralaLatest News

കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ഇത് പ്രകാരം പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഉമ്മന്‍ ചാണ്ടി കത്തയച്ചു. “രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് ഈ തീരുമാനം വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുക. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കുമ്പോൾ. അവരിൽ വലിയ മാനസിക ക്ലേശം സൃഷ്ടിക്കുന്നതിനിടയാക്കുമെന്നു” ഉമ്മൻചാണ്ടി കത്തിലൂടെ പറയുന്നു.

”കേരളത്തില്‍ നിന്നുള്ള 25 ലക്ഷം പ്രവാസികളില്‍ 15 ശതമാനം പേര്‍ പത്താംക്ലാസില്‍ താഴെ മാത്രം യോഗ്യതയുള്ളവരാണ്. പുതിയ തീരുമാന പ്രകാരം അവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടാണ് ലഭിക്കുക. ഇവര്‍ കഷ്ടപ്പെട്ട് നേടിത്തരുന്ന വിദേശ നാണ്യം നമ്മുടെ സമ്ബദ്ഘടനയുടെ നട്ടെല്ലാണ്. പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതും അവരുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്നതുമായ തീരുമാനം തിരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും” കത്തിലൂടെ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Read also ;സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്ക് ഇനിയും കാത്തിരിക്കണം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button