Latest NewsSaudi ArabiaNewsInternationalGulf

ഇലക്ട്രിക് പാസ്‌പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി

റിയാദ്: ഇലക്ട്രിക് പാസ്‌പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള പാസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെട്ടു സേവനം പ്രയോജനപ്പെടുത്താം. അപേക്ഷ നൽകിയ ശേഷം മൂന്നു മുതൽ അഞ്ചു വരെയുള്ള പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഗുണഭോക്താവിന് ഇ-പാസ്‌പോർട്ട് ലഭ്യമാകും.

Read Also: ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന റിപ്പോര്‍ട്ട് കണ്ടിട്ടില്ല, അന്വേഷണം നടക്കട്ടെയെന്ന് പിവി ശ്രീനിജന്‍

ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൗദി ഇലക്ട്രിക് പാസ്പോർട്ട് വികസിപ്പിച്ചത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അറിയാൻ ഇതിലൂടെ കഴിയും. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് ഇലക്ട്രിക് പാസ്പോർട്ടിന്റെ പ്രകാശനം നിർവ്വഹിച്ചത്.

അഞ്ചു വർഷ കാലാവധിയുള്ള പാസ്‌പോർട്ടിന് 300 റിയാലും പത്തു വർഷ കാലാവധിയുള്ള പാസ്‌പോർട്ടിന് 600 റിയാലുമാണ് ഫീസ് നിരക്ക്. പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാനും പാസ്‌പോർട്ട് പുതുക്കാനും ഇതേ ഫീസ് നിരക്ക് തന്നെയാണ് നൽകേണ്ടത്. മുഴുവൻ പ്രവിശ്യകളിലും ഇ-പാസ്‌പോർട്ട് നിലവിൽ വരുന്നതു വരെ പഴയ പാസ്‌പോർട്ട് അനുവദിക്കുന്നത് തുടരും. ഇഷ്യൂ ചെയ്ത് ആറു മാസത്തിനു ശേഷം കാലാവധിയുള്ള പഴയ പാസ്‌പോർട്ടുകൾ മാറ്റി ഇ-പാസ്‌പോർട്ടുകളാക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘കേരളത്തില്‍ ആഭ്യന്തരവകുപ്പുണ്ടോ’: പൊലീസ് സ്റ്റേഷനിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ, രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button