Latest NewsNewsIndia

സുരക്ഷിതവും ലളിതവുമായ വിമാന യാത്രകള്‍ക്കായി ഇ- പാസ്‌പോര്‍ട്ട് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇ-പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്ക് ഇനി ഇ പാസ്പോര്‍ട്ട് സംവിധാനം തയ്യാറാകുന്നു. പാസ്പോര്‍ട്ട് സേവാ ദിവസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ ഇലക്ട്രോണിക് പാസ്പോര്‍ട്ടിന് കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.

പാസ്പോര്‍ട്ട് സേവാ ദിവസ് ആയി ആചരിക്കുന്ന ജൂണ്‍ 24ന് തന്നെ പൗരന്മാര്‍ക്കു വേണ്ടി ഇങ്ങനെ ഒരു സേവനം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കുന്നതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേയും വിദേശത്തേയും പാസ്‌പോര്‍ട്ട് വിതരണ അതോറിറ്റികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉറപ്പാക്കാനും പൗരന്മാര്‍ക്ക് മെച്ചപ്പെട്ട പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കാനും പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ (പിഎസ്പി)മെച്ചപ്പെടുത്തിയതും നവീകരിച്ചതുമായ പിഎസ്പി വി 2.0 പതിപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button