Latest NewsIndiaNews

പരീക്ഷണ ഘട്ടം അവസാനിച്ചു! ചിപ്പുകൾ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളുടെ വിതരണം ഇക്കൊല്ലം ആരംഭിക്കാൻ സാധ്യത

കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ-പാസ്പോർട്ട്

രാജ്യത്ത് ഈ വർഷം മുതൽ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടുകൂടിയ ഇ-പാസ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധ്യത. ഇത്തരത്തിൽ വിതരണം ചെയ്യുന്ന പാസ്പോർട്ടുകളിൽ പ്രത്യേക ചിപ്പുകൾ ഘടിപ്പിക്കുന്നതാണ്. ഇ-പാസ്പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ-പാസ്പോർട്ട്.

പരീക്ഷണാടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ, മറ്റു ഓഫീസർമാർ എന്നിവർക്ക് ഇ-പാസ്പോർട്ട് വിതരണം ചെയ്തിരുന്നു. ഇത്തരത്തിൽ ഇരുപതിനായിരത്തോളം ഇ-പാസ്പോർട്ടുകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ടം. ഇ-പാസ്പോർട്ട് പ്രാബല്യത്തിലാകുന്നതോടെ പാസ്പോർട്ട് തട്ടിപ്പുകൾക്ക് തടയിടാനും, ഡാറ്റാ ദുരുപയോഗം കുറയ്ക്കാനും സാധിക്കും. കൂടാതെ, ഇ-പാസ്പോർട്ടിൽ ഘടിപ്പിച്ച ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ വേഗത്തിൽ പരിശോധിക്കാൻ സഹായിക്കും. ടാറ്റാ കൺസൾട്ടൻസി സർവീസസിനാണ് ഇ-പാസ്പോർട്ടുകളുടെ നിർമ്മാണ ചുമതല.

Also Read: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്നു! കടലിലും ഹാർബറിലും മിന്നൽ പരിശോധനയുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button