ഡൽഹി: ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇ-പാസ്പോര്‍ട്ടിന്‍റെ സവിശേഷതകൾ ഉൾപ്പെടെ വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് ഇത് വഴിവയ്ക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോചിപ്പ് ആണ് ഇ-പാസ്പോര്‍ട്ടിന്‍റെ മുഖ്യ ആകര്‍ഷണം. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പാസ്പോര്‍ട്ട് പുറത്തിറക്കുക.
രവീന്ദ്രൻ പട്ടയം: പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ലല്ലെന്ന് എം എം മണി
നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ ആണ് ഇവ പ്രിന്‍റ് ചെയ്യുന്നത്. ഇതിൽ പാസ്പോര്‍ട്ട് ഉടമയെ സംബന്ധിച്ച ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും.
ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാകും. പദ്ധതിയുടെ ആദ്യഘട്ടമായി രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും 20000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇത് വിജയകരമായാല്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉടൻതന്നെ ലഭ്യമാക്കും.
India ?? to soon introduce next-gen #ePassport for citizens
– secure #biometric data
– smooth passage through #immigration posts globally
– @icao compliant
– produced at India Security Press, Nashik
– #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W— Sanjay Bhattacharyya (@SecySanjay) January 5, 2022
Post Your Comments