Latest NewsKeralaNews

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് എംഎസ്‌കെ നഗർ സ്വദേശികളായ സുധീഷും രാഘവുമാണ് അറസ്റ്റിലായത്.

പെൺകുട്ടിയും സുഹൃത്തുമൊന്നിച്ചുള്ള ചിത്രങ്ങൾ സുധീഷ് കൈവശപ്പെടുത്തിയിരുന്നു.ഈ ചിത്രങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞു പെൺകുട്ടിയെ വിളിച്ചു വരുത്തിയായിരുന്നു പീഡനം. പ്രാവച്ചമ്പലത്ത് വെച്ച് പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ നേമം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അച്ഛന് സന്ദേശം അയച്ചു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button