ലണ്ടന്‍: കാന്‍ഡി ക്രഷ് കളിച്ചതിന് ഒരു യുവതിയ്ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതത്തിലെ വിലപ്പെട്ടതെല്ലാമാണ്. ഒരിക്കലും ലണ്ടന്‍ സ്വദേശിനിയായ നതാഷാ വൂസ്ലി എന്ന യുവതി വിചാരിച്ചിട്ടുണ്ടാവില്ല. കാന്‍ഡി ക്രഷ് കളിച്ചതിന് സ്വന്തം കാമുകനേയും ജോലിയേയും നഷ്ടമായതിന് പിന്നാലെ ആയിരം പൗണ്ടിനേക്കാള്‍ കൂടുതല്‍ തുകയാണ് യുവതി ഇന്ന് പലര്‍ക്കും കടം കൊടുക്കുവാനുമുള്ളത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു സുഹൃത്ത് ഈ കളിയെ കുറിച്ച് നതാഷയെ ഒരു സമൂഹ മാധ്യമം വഴി പരിചയപ്പെടുത്തുന്നത്. ആദ്യം ഒരു രസത്തിന് വേണ്ടി കളിച്ച് തുടങ്ങിയ നതാഷ ദിവസം കഴിയും തോറും ഈ ഗെയിമിന് അടിമപ്പെടുവാന്‍ തുടങ്ങി. പതുക്കെ മൊബൈലില്‍ ഗെയിം ഡൗണ്‍ലൗഡ് ചെയ്ത് കളിക്കുവാന്‍ ആരംഭിച്ചു. പലപ്പോഴും രാത്രി ഉറങ്ങുക പോലും ചെയ്യാതെ ദിവസവും 18 മണിക്കൂര്‍ വരെ കാന്‍ഡി ക്രഷ് കളിക്കുന്ന അവസ്ഥയിലെത്തി.
ഇതിനെ തുടര്‍ന്ന് യുവതിക്ക് തന്റെ കാമുകനെ നഷ്ടമായി. ജോലിയ്ക്ക് പോകാതെയായി. സ്‌കൂളില്‍ പോകുന്ന തന്റെ മകന്റെ കാര്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാതെയായി. കൂട്ടുകാരികളോടൊപ്പം പുറത്ത് പോകുവാനോ സ്വന്തം മുടി മുറിക്കുവാന്‍ വരെ നതാഷയ്ക്ക് സമയുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ കൗണ്‍സിലിംഗുകളിലൂടെയാണ് യുവതി ഈ രോഗത്തില്‍ നിന്നും മുക്തി നേടിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments