ടാലന്റ് ഹണ്ട് ആൻഡ് ഗെയ്മർ ഓൺ ബോർഡിംഗ് പ്രോഗ്രാമായ ‘നെക്സ്റ്റ് ലെവൽ’ കേരളത്തിലും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രമുഖ ഗെയിമിംഗ് കണ്ടന്റ് മാർക്കറ്റിംഗ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യ, ഫേസ്ബുക്ക് ഗെയിമിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് നെക്സ്റ്റ് ലെവൽ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഭാരത് മാതാ കോളേജിൽ പ്രോഗ്രാമിന്റെ എട്ടാമത് ഘട്ടം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നെക്സ്റ്റ് ലെവൽ ഗെയിമിംഗിന് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഇതോടനുബന്ധിച്ചാണ് കേരളത്തിലും പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ഗെയിമിംഗിനോട് അഭിരുചിയുള്ള കോളേജ് വിദ്യാർത്ഥികളെ പ്രൊഫഷണൽ ഗെയിമർമാരാക്കി ഉയർത്താനാണ് ഇതിലൂടെ പദ്ധതിയിടുന്നത്.
Also Read: അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
നിലവിൽ, 40 ലക്ഷം ഗെയിമർമാരുമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യയുടെ പ്രതിഭ നിര ഇതോടെ ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, നെക്സ്റ്റ് ലെവൽ പ്രോഗ്രാം അടുത്ത മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ പ്രധാനപ്പെട്ട 23 നഗരങ്ങളിലൂടെ കടന്നുപോകും. ഡിസംബർ രണ്ടിനാണ് പ്രോഗ്രാം സമാപിക്കുന്നത്.
Post Your Comments