Latest NewsNewsTechnology

മൊബൈൽ ഗെയിം കളിക്കാൻ മകൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി! യുവതിക്ക് നഷ്ടമായത് 36 ലക്ഷം രൂപ

ആദ്യ ഘട്ടത്തിൽ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,500 രൂപയാണ് ഗെയിം കളിക്കാൻ ചെലവഴിച്ചത്

സമയം ചെലവഴിക്കാൻ മൊബൈൽ ഗെയിമുകൾ കളിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. മൊബൈല്‍ ഗെയിമുകൾക്ക് അടിമയായതോടെ കുട്ടികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചെലവഴിക്കുന്നതിനെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഇതിനോടകം തന്നെ വാർത്തയായിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഹൈദരാബാദിലെ ആംബർപേട്ട് സ്വദേശിയായ 16 വയസുകാരൻ മൊബൈൽ ഗെയിം കളിക്കാൻ വേണ്ടി 36 ലക്ഷം രൂപ വരെയാണ് ചെലവഴിച്ചത്. ആദ്യം മുത്തച്ഛന്റെ ഫോണിൽ ഗെയിം ഇൻസ്റ്റാൾ ചെയ്താണ് കുട്ടി ഗെയിം കളിക്കാൻ ആരംഭിച്ചത്. എന്നാൽ, ഗെയിമിൽ അഡിക്റ്റായപ്പോൾ പിന്നീട് പണം ചെലവഴിക്കാൻ ആരംഭിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,500 രൂപയാണ് ഗെയിം കളിക്കാൻ ചെലവഴിച്ചത്. പിന്നീട് കൂടുതൽ ഹരമായി മാറിയതോടെ വലിയ തുക ചെലവഴിക്കുകയായിരുന്നു. ഇത്തരത്തിൽ ഫ്രീ ഫയർ ഗെയിമിൽ 1.5 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് പണമിടപാട് നടത്തിയിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിനായി പണം പിൻവലിക്കാൻ കുട്ടിയുടെ അമ്മ ബാങ്ക് സന്ദർശിച്ചപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം അറിയുന്നത്. എസ്ബിഐയിലും എച്ച്ഡിഎഫ്സിയിലുമാണ് യുവതിക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നത്. എസ്ബിഐയിൽ നിന്ന് 27 ലക്ഷം രൂപയും, എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 9 ലക്ഷം രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ, യുവതിക്ക് ആകെ നഷ്ടപ്പെട്ടത് 36 ലക്ഷം രൂപയാണ്. തുടർന്ന് യുവതി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Also Read: ഇന്ത്യൻ ആർമിയെ കുറിച്ച് എന്തും പറയാമെന്നാണോ? അതിന്‍റെ ഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button