KollamLatest NewsKeralaNattuvarthaNews

ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ വാ​ക്കു​ത​ർ​ക്കം, വീ​ടു​ക​യ​റി അ​ക്ര​മം: 24കാരൻ അറസ്റ്റിൽ

നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ ഉ​മ​റു​ൽ ഫ​റൂ​ഖ്(24) ആ​ണ് ​പി​ടി​യി​ലാ​യ​ത്

ക​ണ്ണ​ന​ല്ലൂ​ർ: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ട് ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പൊലീസ് പിടിയിൽ. കേ​സി​ലെ ഒ​ന്നാം പ്ര​തി നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ ഉ​മ​റു​ൽ ഫ​റൂ​ഖ്(24) ആ​ണ് ​പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സാണ് പി​ടി​കൂടിയത്.

സംഭവത്തിൽ ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ ന​ബീ​സ​ത്ത് (47), ഷാ​ജ​ഹാ​ൻ (56), സ​ഹോ​ദ​ര​ൻ അ​ർ​ഷാ​ദ് (26) എ​ന്നി​വ​രെ കേ​സി​ൽ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്യ്തി​രു​ന്നു. മു​ട്ട​യ്ക്കാ​വ് ആ​ൽ​ഫി​യ മ​ൻ​സി​ലി​ൽ സി​ദ്ദി​ഖിനെയും കു​ടും​ബ​ത്തെ​യു​മാ​ണ് ഇ​യാ​ളും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read Also : ബാരാമുള്ള ലഹരി മുക്തമാകുന്നു: നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്

ഫു​ട്ബാ​ൾ ക​ളി​ക്കി​ട​യി​ൽ ഉ​മ​റു​ൽ ഫ​റൂ​ഖും സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ സെ​യ്ദ​ലി​യും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​തു​ സം​ബ​ന്ധി​ച്ച് സി​ദ്ദീ​ഖ് ഉ​മ​റു​ൽ ഫ​റൂ​ഖി​നോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്ത വി​രോ​ധ​മാ​ണ് പി​ന്നീ​ട് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, എ.​എ​സ്.​ഐ ഹ​രി​സോ​മ​ൻ, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, ആ​ത്തി​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ യുവാവിനെ കോടത‌ിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button