2017ലെ ഏറ്റവും സുരക്ഷിതമായ കാർ പുത്തന്‍ വോള്‍വോ XC60 എന്നു പ്രഖ്യാപിച്ച് സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി. കൂടാതെ മികച്ച ‘ഓഫ്റോഡര്‍’ എന്ന പുരസ്കാരവും വോള്‍വോയുടെ XC60 സ്വന്തമാക്കി. യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും XC60 സ്വന്തമാക്കി. യൂറോ എന്‍സിഎപിയുടെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് ടെസ്റ്റുകളില്‍ വോള്‍വോ കാറുകളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.
അത്യാധുനിക സുരക്ഷാ ഫീച്ചറുകളാണ് വോള്‍വോ XC60 യുടെ പ്രധാന സവിശേഷത. അതിനാൽ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയും 5 ശതമാനം സുരക്ഷാപിന്തുണയുമാണ് പുതിയ XC60 വാഗ്ദാനം ചെയ്യുന്നത്. AEB സിറ്റി, AEB ഇന്റര്‍അര്‍ബന്‍, AEB പെഡസ്ട്രിയന്‍ ടെസ്റ്റുകളില്‍ XC60യുടെ കൂടാതെ S90, V90 മോഡലുകളും മികച്ച പ്രകടനമാണ് കാഴ്ച് വെച്ചത്.
മസാജ് ഫംങ്ഷനോടെയുള്ള കൂള്‍ഡ്, ഹീറ്റഡ് മുന്‍നിര സീറ്റുകൾ. 9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്‌സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട് അസിസ്റ്റ്, സെമി ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് തുടങ്ങിയ സുപ്രധാന ഫീച്ചറുകളോടെ എത്തുന്ന വോള്‍വോ XC60യ്ക്ക് 55.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
Read also ; ആദ്യ മേക്ക് ഇന്‍ ഇന്ത്യ മോഡല്‍ കാർ പുറത്തിറക്കി വോൾവോ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments