കൊച്ചി : കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഡ്രീം ക്ലാസ് ശ്രേണിയിലുളള കേരളത്തിലേക്കുളള ആദ്യ സര്‍വീസ് ഈ മാസം ഒമ്പതിന് ആരംഭിയ്ക്കും. എറണാകുളം – ബെംഗളൂരു റൂട്ടില്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ സ്ലീപ്പറാണ് ഈ മാസം 9 മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. ബെംഗളൂരുവില്‍ നിന്നു രാത്രി 9.32ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.47ന് എറണാകുളത്ത് എത്തും.
എറണാകുളത്തു നിന്നു രാത്രി 9 നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.16ന് ബെംഗളൂരുവിലെത്തും. 1410 രൂപയാണു ടിക്കറ്റ് നിരക്ക്. കോയമ്പത്തൂര്‍, സേലം വഴിയാണു സര്‍വീസ്. കര്‍ണാടക ആര്‍ടിസി കൗണ്ടറുകള്‍ വഴിയും www.ksrtc.in വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സ്വകാര്യ ബസുകളുമായി മല്‍സരിക്കുക എന്ന ലക്ഷ്യത്തോടെയാണു കര്‍ണാടക ആര്‍ടിസി ആധുനിക സ്ലീപ്പര്‍ ബസുകളിലേക്കു തിരിയുന്നത്.സ്വകാര്യ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്നതാണു പ്രധാന നേട്ടം.
Post Your Comments