ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ ഇലക്ട്രിക് കാർ ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഡംബര ബ്രാൻഡുകളിൽ തദ്ദേശീയമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് വോൾവോ അവതരിപ്പിക്കുന്നത്.
എക്സ് സി 40 റീച്ചാർജ് ലഭ്യമാക്കുന്ന ഇലക്ട്രിക് കാറുകൾ ഓരോ ചാർജ് ചെയ്യലിനും 418 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. ഈ ഇലക്ട്രിക് കാറുകൾ ഒക്ടോബർ ഒന്ന് മുതലാണ് വിതരണത്തിനെത്തുന്നത്. ആദ്യം അസംബിൾ ചെയ്യുന്നത് ബംഗളൂരുവിന് സമീപമുള്ള ഹസകോട്ടെ പ്ലാന്റിൽ ആയിരിക്കും. തദ്ദേശീയമായ അസംബ്ലിംഗ് 2017 മുതലാണ് വോൾവോ ആരംഭിച്ചത്.
Also Read: വിദേശ നിക്ഷേപത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കി ഇന്ത്യ
Post Your Comments