
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പ്രമുഖ ആഡംബര വാഹന ബ്രാൻഡായ വോൾവോ കാർസിന്റെ പുതിയ കാർ എത്തി. വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ C40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ് സെപ്ക്ക് വേരിയന്റിൽ എത്തുന്ന C40 റീചാർജ് ഓഗസ്റ്റിൽ വിപണിയിൽ എത്തുന്നതാണ്. ഇവയുടെ വിതരണം സെപ്തംബർ മുതലാണ് ആരംഭിക്കുക.
സിഗ്നേച്ചർ ബോഡി നിറമുള്ള ക്ലോസ് ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ പ്രധാന സവിശേഷത. എൽഇഡി ഹെഡ് ലാമ്പുകളും, കുത്തനെയുള്ള എൽഇഡി ടെയിൽ ലൈറ്റുകളും നൽകിയിട്ടുണ്ട്. 19 ഇഞ്ച് ഫൈവ് സ്പോക്ക് ഡയമണ്ട് കട്ട് അലോയ് വീലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Also Read: പച്ചരിയും തേങ്ങാ പാലും കൊണ്ട് ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം
പ്രധാനമായും ആറ് കളർ വേരിയന്റുകളിലാണ് കൂപ്പെ വാങ്ങാൻ സാധിക്കുക. ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിവയാണ് കളർ വേരിയന്റുകൾ. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗൂഗിൾ മാപ്സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഇൻ-ബിൽറ്റ് സേവനങ്ങളും ലഭ്യമാണ്.
Post Your Comments