ആഗോള ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ വോൾവോ സി40 റീചാർജ് മോഡലിന് വില വർദ്ധിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മോഡൽ കൂടിയാണ് വോൾവോ സി40 റീചാർജ്. ലോഞ്ച് ചെയ്യുന്ന സമയത്ത് 61.25 ലക്ഷം രൂപയായിരുന്നു ഈ മോഡലിന്റെ വില. ഇപ്പോഴുള്ള പുതുക്കിയ നിരക്ക് അനുസരിച്ച്, 62.95 ലക്ഷം രൂപയ്ക്കാണ് വോൾവോ സി40 റീചാർജ് വാങ്ങാൻ കഴിയുക. ഏകദേശം 1.7 ലക്ഷം രൂപയാണ് ഇത്തവണ വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ വർഷം ജൂണിലാണ് വോൾവോ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ റേഞ്ച് ഉള്ള കാറിന്റെ ബാറ്ററി 78kwh ലിഥിയം-അയേൺ ബാറ്ററി പാക്കാണ്. ക്രിസ്റ്റൽ വൈറ്റ്, ബ്ലൂ സ്റ്റോർ, തണ്ടർ ഗ്രേ എന്നിങ്ങനെ 8 കളർ വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാണ്. പ്രധാനമായും രണ്ട് ചാർജിംഗ് ഓപ്ഷനുകളാണ് ഈ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 150kw DC ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ 80 ശതമാനം വരെയും, 11kw ചാർജർ ഉപയോഗിച്ച് 8 മണിക്കൂർ കൊണ്ട് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്നതാണ്. ഇന്ത്യൻ വിപണിയിൽ ആകെ 6 മോഡൽ കാറുകൾ മാത്രമാണ് വോൾവോ പുറത്തിറക്കിയിട്ടുള്ളൂ.
Also Read: ഏഴ് വർഷത്തിനുശേഷം ബെന്നുവിലെ വിവരങ്ങൾ ശാസ്ത്രലോകത്തിന്! ചുരുളഴിയുക നിർണായക രഹസ്യങ്ങൾ
Post Your Comments