Latest NewsAutomobile

ആദ്യ മേക്ക് ഇന്‍ ഇന്ത്യ മോഡല്‍ കാർ പുറത്തിറക്കി വോൾവോ

ആദ്യ മേക്ക് ഇന്‍ ഇന്ത്യ മോഡല്‍ കാർ പുറത്തിറക്കി സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ. എക്സ് സി(XC 90) എന്ന മോഡലാണ് ബെഗളൂരു പ്ലാന്റില്‍ പുറത്തിറക്കിയത്. വോള്‍വോയുടെ എസ്.പി.എ. മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകൾ കേന്ദ്ര സര്‍ക്കാറിന്റെ ‘മേക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി ബെംഗളൂരു ഫാക്ടറിയില്‍ ഉത്പാദിപ്പിക്കപ്പെടുമെന്ന് പുതുതായി നിയമിതനായ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ് മ്പ് അറിയിച്ചു.

നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ ആഡംബര വാഹന വിപണിയില്‍ വോള്‍വോയുടെ വിഹിതം. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങി 2020 ആവുമ്പോഴേക്കും ഇത് 10 ശതമാനമായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇന്ത്യയിലെ വിൽപ്പനയിൽ 32 ശതമാനം വളര്‍ച്ചയാണ് വോൾവോ കൈവരിച്ചത്. നടപ്പ് വര്‍ഷം മുന്‍ വര്‍ഷത്തേതിനെക്കാള്‍ 25 ശതമാനം വില്‍പന വളര്‍ച്ചയാണ് കമ്പനി ലക്‌ഷ്യം വെക്കുന്നത്.

ട്രക്ക്, ബസ് എന്നിവയ്ക്കു വേണ്ട ഭാഗങ്ങള്‍ ബെംഗളൂരു പ്ലാന്റില്‍നിന്ന്കമ്പനി നിർമിക്കുന്നുണ്ടായിരുന്നു. ഈ പ്ലാന്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും വോൾവോ ഇനി കാറുകൾ നിർമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button