CricketLatest NewsSports

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനെയും ഉപ നായകനെയും പ്രഖ്യാപിച്ച് റെയ്‌ന

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങി എത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുമ്പോഴുള്ള ടീമിന്റെ നായകനും ഉപനായകനും ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന.

മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് നായകനായി എത്തുന്നത്. ഉപനായകനാകുന്നത് സുരേഷ് റെയ്‌ന തന്നെയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

“ചെന്നെ സൂപ്പര്‍ കിംഗ്‌സിലേക്ക് മടങ്ങി എത്തിയതില്‍ സന്തോഷമുണ്ട്. ധോണി തന്നെയാണ് നായകന്‍, താന്‍ ഉപനായകനാകും. ലേലവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി താനും ധോണിയും അടുത്ത ദിവസം ചെന്നൈ മാനേജ് മെന്റിനെ കാണുന്നുണ്ടെ”ന്നും റെയ്‌ന പറഞ്ഞു. മാത്രമല്ല ഈ സീസണില്‍ ഏറ്റവും മികച്ച ടീം ആയിരിക്കും ചെന്നൈ എന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരെ കൂടാതെ രവീന്ദ്ര ജഡേജയെയും ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. കളിച്ച എട്ട് സീസണുകളിലും ചെന്നൈ സെമിയില്‍ എത്തിയിരുന്നു. 2010, 11 സീസണുകളില്‍ കിരീടവും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button