പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. വോയിസ് കോളിൽ നിന്നും ഉടനടി വീഡിയോ കോളിലേക്ക് മാറാനുള്ള സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന. ഉടൻ തന്നെ മറുപുറത്തുള്ള ആൾക്ക് വീഡിയോ കോളിലേക്ക് മാറാൻ തയ്യാറാണോ എന്ന രീതിയിൽ ഒരു സന്ദേശമെത്തും. തുടർന്ന് അയാളുടെ അനുവാദം ഉണ്ടെങ്കിൽ വീഡിയോ കോളിലേക്ക് മാറാവുന്നതാണ്.
Read Also: റീകോൾ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ഇപ്പോഴുള്ള വാട്ട്സ്ആപ്പ് വേർഷനിൽ വോയിസ് കോൾ കട്ട് ചെയ്തതിന് ശേഷം മാത്രമേ വീഡിയോ കോളിലേക്ക് കടക്കാൻ സാധിക്കുകയുള്ളു. കൂടാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇനി മുതൽ വോയിസ് കോൾ ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments