കൊച്ചി: വീഡിയോ കോളില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിയെ കാമുകിയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.. പ്രണയ നൈരാശ്യത്തില്‍ കൈ ഞരന്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ച വിവരം യഥാസമയം പെണ്‍കുട്ടി പോലീസില്‍ അറിയിച്ചതാണ് രക്ഷയായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി അപകട നില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച് കാമുകിയുടെ ഇടപെടലില്‍ ജീവന് തിരിച്ചുകിട്ടിയ വിദ്യാര്‍ഥി അപകടനില തരണം ചെയ്തു. കൈഞരമ്ബ് മുറിച്ചുള്ള ആത്മഹത്യശ്രമം ഇയാള്‍ വീഡിയോ കോളിലൂടെ തത്സമയം കാമുകിക്ക് കൈമാറി. ദൃശ്യങ്ങള്‍ കണ്ട് ഭയന്ന പെണ്‍കുട്ടി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് രക്തം വാര്‍ന്ന് അവശനിലയിലായ കാമുകന് രക്ഷയായത്.
കോട്ടയത്തെ കോളേജില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയും 20-കാരനുമായ യുവാവ് കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. എന്നാല്‍ പെണ്‍കുട്ടി ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നുള്ള മനേ വിഷമത്തില്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി 8.30ഓടെ കറുകുറ്റി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്ററോളം പടിഞ്ഞാറ് മാറി ട്രാക്കിനടുത്തെ കുറ്റിക്കാട്ടില്‍ വച്ചാണ് കട്ടപ്പന സ്വദേശിയായ യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്.കൈ ഞരന്പ് മുറിച്ച് ഇത് തത്സമയം വാട്ടസാപ്പ് വീഡിയോ കോളിലൂടെ കാമുകിയെ വിളിച്ചു കാണിക്കുകയും ചെയ്തു. യുവാവിന്റെ കൈയ്യില്‍ നിന്നും ചോര വാര്‍ന്നു പോകുന്നതു കണ്ട് ഭയന്ന പെണ്‍കുട്ടി ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയം പോലീസിനെയാണ് പെണ്‍കുട്ടി വിവരം അറിയിച്ചത്. പിന്നീട് യുവാവിന്റെ ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ ഉദ്യാഗസ്ഥര്‍ അങ്കമാലി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.രണ്ടുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന് അവശനായി കിടക്കുന്ന വിദ്യാര്‍ത്ഥിയെ അങ്കമാലി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ മാതാപിതാക്കക്കളെയും കോളേജ് അധികൃതരെയും വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു.
നിരന്തരമായ ഫോണ്‍വിളി ശല്യമായതോടെ പെണ്‍കുട്ടി യുവാവാിന്റെ കോളുകള്‍ അവഗണിച്ചു.കൂടാതെ ഇരുവരും ബുധനാഴ്ച കോട്ടയത്ത് ഇരുവരും നേരിട്ട് കണ്ട് സംസാരിക്കുകയും വഴക്കിട്ട് പിരിയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി തിരികെ പോയപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കാര്യമാക്കിയില്ല.
ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാമുകിയെ ഭയപ്പെടുത്താനാണ് കൃത്യം ചെയ്തതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Post Your Comments