ഉപഭോക്താക്കള്‍ക്കായി വാട്സ്‌ആപ്പിന്റെ ‘റീക്കോള്‍ ഫീച്ചര്‍’ അഥവാ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍’ എത്തി.
വാട്സ്‌ആപ്പിന്റെ വെബ്സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഈ പുതിയ ഫീച്ചറില്‍ അബദ്ധത്തില്‍ അയച്ചതോ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും.ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്സ്‌ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്.ജിഫ്, ടെക്സ്റ്റ്, ഇമേജ്, വീഡിയോ, വോയ്സ് മെസേജ്, ലൊക്കേഷന്‍, സ്റ്റിക്കര്‍, കോണ്‍ടാക്റ്റ് കാര്‍ഡ് തുടങ്ങിയ സന്ദേശങ്ങളെല്ലാം ഇതുവഴി ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.
Post Your Comments